അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന വിവിധ നദികളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം

 
RIVER

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതോടെ സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഓറഞ്ച് അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)

കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ)

കോട്ടയം : മീനച്ചിൽ (പാല സ്റ്റേഷൻ), മണിമല (മണിമലസ്റ്റേഷൻ)

പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ)

മഞ്ഞ അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ​ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

Tags

Share this story

From Around the Web