ആലപ്പുഴ മാവേലിക്കരയില്‍ മദ്യലഹരിയില്‍ പിതാവ് ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി, പിതാവായ അന്യസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍
Nov 15, 2026, 14:36 IST
ആലപ്പുഴ: മദ്യലഹരിയില്‍ ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തി പിതാവ്. സംഭവത്തില്‍ പിതാവായ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി പരിതോഷ് മൊണ്ടേലിനെയാണ് കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴിയിലാണ് സംഭവം.