റഷ്യൻ മിസൈലാക്രമണത്തിൽ അഖിൽ കൊല്ലപ്പെട്ടത് ജോലി മാറാനിരിക്കെ, മരണം പാഞ്ഞെത്തിത് വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍
കാസര്‍കോട്: യുക്രെയ്ന്‍ തീരത്ത് ചരക്കുകപ്പലിന് നേരെ ഉണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൻ ജോയന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. വിവാഹ നിശ്ചയ ചടങ്ങുകൾക്കായി കുറച്ചുമാസം മുമ്പാണ് അഖിൽ അവസാനമായി നാട്ടിലെത്തിയത്. വരാനിരിക്കുന്ന വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ തയ്യാറെടുപ്പിലായിരുന്ന കുടുംബത്തിന് കനത്ത ആഘാതമായി മാറിയിരിക്കുകയാണ് ഈ വേർപാട്.
ഒഡേസ തീരത്തുവെച്ചാണ് മുംബൈ ആസ്ഥാനമായുള്ള 'ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ' ഉടമസ്ഥതയിലുള്ള 'ഗോൾഡൻ ലീയോ' (Golden Leo) എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കപ്പൽ കമ്പനി അധികൃതർ അഖിലിന്റെ പിതാവിനെ വിവരമറിയിക്കുന്നത്. കപ്പലിന് നേരെ മിസൈലാക്രമണമുണ്ടായെന്നും അഖിലിനെ കാണാനില്ലെന്നുമായിരുന്നു ആദ്യവിവരം. പിന്നീട് മുംബൈയിലെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഉച്ചയോടെയാണ് മരിച്ചവരില്‍ അഖിലും ഉള്‍പ്പെടുന്നുവെന്ന ദുഃഖവാര്‍ത്ത കുടുംബത്തിന് ലഭിക്കുന്നത്.
അഖിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇതുവരെ കുടുംബത്തിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. എം.പി തലത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
അടുത്ത വർഷം ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഖിലിന്റെ വിവാഹത്തിനായി ഒരു മാസം മുമ്പാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ സന്തോഷങ്ങൾക്കിടയിലാണ് ദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്. അഖിലിന്റെ വിയോഗ വാർത്തയറിഞ്ഞ് വെള്ളരിക്കുണ്ടിലെ വീട്ടിലേക്ക് നിരവധി പേരാണ് സാന്ത്വനവുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ എട്ടുപേരെ യുക്രെയ്ന്‍ നാവിക സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മൊത്തം 17 പേരിൽ 5 ഇന്ത്യക്കാരാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാരാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.