'മികച്ച തിരക്കഥാകൃത്ത് ആകാശ് തില്ലങ്കേരി'; പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്
Jun 18, 2026, 12:22 IST
തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ പടമാണ് വന്നത്. മെയ് 15ന് പ്രസിദ്ധീകരിച്ച പിഎസ്സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിലാണ് പിഴവ് സംഭവിച്ചത്. ഉണ്ണി കെ.ആർ സംവിധാനംചെയ്ത ‘എ പ്രെഗ്‌നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.