നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. കെ ശശീന്ദ്രനും താനും മത്സരിക്കും; തോമസ് കെ തോമസ്

 
AK SASEENDRAN

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. കെ ശശീന്ദ്രനും ,താനും മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. ഇക്കാര്യം ശരത് പവാര്‍ തന്നെ ആവശ്യപ്പെട്ടു. നിലവിലെ എംഎല്‍എമാര്‍ തുടരും. എന്‍സിപിയില്‍ തര്‍ക്കങ്ങളില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

മൂന്ന് സാഹചര്യങ്ങളിലാണ് ശരദ് പവാര്‍ കേരള നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചത്. ഒന്ന്, എലത്തൂരില്‍ വീണ്ടും ഒരിക്കല്‍ കൂടി എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. 


രണ്ട്, കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്നും വാര്‍ത്തകള്‍ വന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാന നേതൃത്വത്തില്‍ മാറ്റത്തിനുള്ള സമ്മര്‍ദ്ദവും ഉണ്ട്. എന്നാല്‍ ആദ്യത്തെ രണ്ടു കാര്യത്തില്‍ പവാറുമായുള്ള യോഗത്തില്‍ വ്യക്തത വന്നെന്ന് തോമസ് കെ തോമസ് തന്നെ പറയുന്നു.

എന്നാല്‍ മറ്റു ചില കാര്യങ്ങളാണ് ചര്‍ച്ചചെയ്തത് എന്ന മട്ടിലായിരുന്നു എ കെ ശശീന്ദ്രന്റെ യോഗ ശേഷമുള്ള പ്രതികരണം. 

സീറ്റില്‍ കൂടുതല്‍ അര്‍ഹതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ചോദിക്കുന്നില്ല എന്ന് ദേശീയ വര്‍ക്കിംഗ് പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞു. കോട്ടക്കല്‍ സീറ്റിലേക്ക് ആരെ സ്ഥാനാര്‍ഥിയാകും എന്നാണ് അറിയേണ്ടത്.

Tags

Share this story

From Around the Web