വിമാനയാത്രയോ അതോ പിക്‌നിക്കോ? ഫ്‌ലൈറ്റ് കഫ്‌റ്റേരിയ ആക്കി ഇന്ത്യന്‍ കുടുംബം; വിമര്‍ശനം  ശക്തമാവുന്നു

 
YUIO


 
ഡല്‍ഹി: പൊതുവിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും എങ്ങനെ പെരുമാറണമെന്ന് ഇന്ത്യക്കാര്‍ ഇനിയും പഠിക്കേണ്ടതുണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. 


ഓടുന്ന ട്രെയിനില്‍ വിളക്കും അഗര്‍ബത്തിയും തെളിച്ച് പൂജ നടത്തിയതും ട്രെയിന്‍ യാത്രക്കിടെ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് ന്യൂഡില്‍സ് ഉണ്ടാക്കിയ സംഭവുമെല്ലാം ഉദാഹരണങ്ങളാണ്. ഒരു കൂട്ടം ഉത്തരേന്ത്യക്കാര്‍ വിമാനം വീട് പോലെയാക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.


വിമാനത്തിലെ ഇരിപ്പിടങ്ങള്‍ കഫ്‌റ്റേരിയ പോലെയാക്കി വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്. ഉത്തരേന്ത്യയില്‍ നിന്നുള്ള 15 അംഗ കുടുംബമാണ് സംഭവത്തിന് പിന്നിലെന്നാണ് വീഡിയോ പങ്കുവെച്ച എക്‌സ് ഉപയോക്താവ് അവകാശപ്പെടുന്നത്. 


വിമാനത്തിനുള്ളില്‍ ഇവര്‍ കൊണ്ടുവന്ന ഗുജറാത്തി വിഭവങ്ങളായ ധോക്ലയും തേപ്ലയും പാത്രങ്ങളിലാക്കി വിമാനത്തിലെ വഴിയിലൂടെ നടന്ന് വിളമ്പുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 28 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.

വിമാനത്തിനുള്ളിലെ യാത്രക്കാരുടെ പെരുമാറ്റത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ വീഡിയോ.

 പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട അടിസ്ഥാനപരമായ പെരുമാറ്റച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.


വിമാനത്തില്‍ ഭക്ഷണം കഴിക്കുന്നതല്ല, മറിച്ച് അതിന്റെ രൂക്ഷമായ മണം അടച്ചിട്ട വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്നും വിമാനത്തിലെ പാതയില്‍ തടസം സൃഷ്ടിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നുമാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു.

Tags

Share this story

From Around the Web