തിരുവനന്തപുരത്ത് നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്

തിരുവനന്തപുരത്ത് നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ. ഒക്ടോബര്‍ ആറിന് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എയര്‍ ഇന്ത്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ചര്‍ച്ച ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
തീരുമാനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ ഒക്ടോബര്‍ 28 മുതല്‍ ആഴ്ചയില്‍ നാല് ദിവസം ദുബായ് സര്‍വീസ്, ഡിസംബര്‍ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് തവണ അബുദാബി സര്‍വീസ് എന്നിവ നടത്തും.
തിരുവനന്തപുരം റൂട്ടില്‍ ബിസിനസ് ക്ലാസ് കോണ്‍ഫിഗറേഷനുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ ദിവസേന മൂന്ന് തവണ സര്‍വീസ് നടത്താനും തീരുമാനമായിട്ടുണ്ട്. ഒക്ടോബര്‍ ആറിലെ ചര്‍ച്ചയില്‍ സംസ്ഥാനത്തിന് ന്യായമായ വിമാന കണക്റ്റിവിറ്റി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി എയര്‍ലൈനിനോട് ആവശ്യപ്പെട്ടിരുന്നു.