പറന്നുയർന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് എയർ ഇന്ത്യവിമാനം, രക്ഷപ്പെട്ടത് തലനാരിഴക്ക്; അന്വേഷണം കഴിയുന്നതുവരെ പൈലറ്റ് മാരെ ജോലിയിൽ നിന്നും മാറ്റി .

 
air india

അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് തൊട്ടടുത്ത ദിവസം തന്നെ എയര്‍ഇന്ത്യയുടെ ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി വിവരം. സംഭവത്തെ തുടർന്ന് അന്വേഷണം കഴിയുന്നതുവരെ രണ്ട് പൈലറ്റ് മാരെ ജോലിയിൽ നിന്നും മാറ്റി നിർത്തി . ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 14-നായിരുന്നു സംഭവം. ജൂണ്‍ 14ന് പുലര്‍ച്ച 2:56ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പൈലറ്റുമാര്‍ ഉടനടി നടപടികൾ സ്വീകരിച്ച് വിമാനം യാത്ര തുടർന്നു എന്നും എയർ ഇന്ത്യ അറിയിച്ചു. 

പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടര്‍ന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിഎൻഎൽ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.പൈലറ്റുമാരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോർഡുകൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ പൈലറ്റ് മാരെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web