സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

 
666

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ച് ഇറക്കി. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട വിമാനമാണ് ചൈനീസ് വ്യോമാതിര്‍ത്തിയില്‍ വച്ച് തിരിച്ചിറക്കിയത്. 230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

ഏകദേശം എട്ട് മണിക്കൂറിലധികം ആകാശത്ത് തുടര്‍ന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു തീരുമാനം. വിമാനം പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പകരം സംവിധാനം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

Tags

Share this story

From Around the Web