ലണ്ടന്‍ മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷ്യവിഷ ബാധയെന്ന് പരാതി
Jun 24, 2025, 14:13 IST

ഡല്‍ഹി: ലണ്ടന്‍ മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്‌ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങള്‍ക്കുമാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കുമാണ് ആരോഗ്യപ്രശ്‌നം ഉണ്ടായതെന്നാണ് സൂചന. ഇവരില്‍ ചിലര്‍ക്ക് ഛര്‍ദിയും തലകറക്കവും ഉണ്ടായി. മുംബൈയില്‍ വിമാനം ഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്‌നം നേരിട്ടവര്‍ക്ക് ചികിത്സ നല്‍കി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.