ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. യാത്രക്കാര്‍ ദുരിതത്തില്‍
ദുബായ്: ദുബായില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 6.05ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടില്ല.
ഐഎക്‌സ് 530 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.
ദുബായ് സമയം 5 മണിക്ക് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ചെന്നൈയില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം യാത്രക്കാര്‍ ദുരിതത്തിലാണ്.
അടിയന്തിര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് തിരിച്ച യാത്രക്കാരും ദുരിതത്തിലാണ്. വിമാനം പുറപ്പെടാത്തതിനാല്‍ ഒരു യാത്രക്കാരന്‍ വിമാനത്തില്‍ പൊട്ടിക്കരഞ്ഞു.
തന്റെ പിതാവ് മരിച്ചതിനാല്‍ നാട്ടിലേക്ക് പോകാനിരുന്ന യാത്രക്കാരനാണ് ദുബായയില്‍ കുടുങ്ങിപ്പോയത്.
അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വിശദീകരണം നല്‍കിയിരിക്കുന്നത്.