കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി എയര്‍ അറേബ്യ

 
AIR ARABIA

ഷാര്‍ജ: കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് എയര്‍ അറേബ്യ ആകര്‍ഷകമായ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. 149 ദിര്‍ഹം (ഏകദേശം 3,480 രൂപ) മുതല്‍ ആരംഭിക്കുന്ന വണ്‍-വേ ടിക്കറ്റുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും.

ഇന്ന് മുതല്‍ ജൂലൈ 6 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകളിലാണ് ഈ നിരക്കുകള്‍ ലഭിക്കുക.

കേരളത്തിലേക്കുള്ള പ്രത്യേക ഓഫറുകള്‍

അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ഒരു വണ്‍ വേ ടിക്കറ്റിന് 315 ദിര്‍ഹം (ഏകദേശം 7360 രൂപ) മുതല്‍ ആരംഭിക്കുന്നു. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, വണ്‍-വേ ടിക്കറ്റിന് 325 ദിര്‍ഹം (ഏകദേശം 7590 രൂപ) മുതല്‍ ആരംഭിക്കുന്നു.

അതേസമയം ഈ ഓഫറുകള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്ക്: 275 ദിര്‍ഹം (ഏകദേശം 6420 രൂപ) മുതല്‍. ഷാര്‍ജയില്‍ നിന്ന് അഹമ്മദാബാദിലേക്ക്: 299 ദിര്‍ഹം (ഏകദേശം 6980 രൂപ) മുതല്‍. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹിയിലേക്ക്: 317 ദിര്‍ഹം (ഏകദേശം 7390 രൂപ) മുതല്‍. ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്ക്: 323 ദിര്‍ഹം (ഏകദേശം 7530 രൂപ) മുതല്‍.

Tags

Share this story

From Around the Web