ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് വഴിയൊരുക്കണമെന്ന ലക്ഷ്യം:
കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ നെറ്റ്‌വര്‍ക്ക് മീറ്റിംഗ്

 
Kcsc

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്ക്കര ണത്തിനും അവകാശ സംരക്ഷണത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ നെറ്റ്‌വര്‍ക്ക് മീറ്റിംഗ് നടത്തി.


അസീം  പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കെഎസ് എസ്എസ് നടപ്പിലാക്കുന്ന അന്ധബധിര ക്ഷേമ പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ്‌വര്‍ക്ക്  മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകം ചൈതന്യയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പര്‍ സിസിലി ജെയിംസ് നിര്‍വ്വഹിച്ചു.


കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യ  അഡ്വക്കസി & നെറ്റ്‌വര്‍ക്ക് വിഭാഗം മേധാവി പരാഗ് നാംദിയോ, കെഎസ് എസ്എസ്  പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കെഎസ് എസ്എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.


വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരിശീല കര്‍ക്കും അധ്യാപകര്‍ക്കും ഇത്തരം കുട്ടികള്‍ക്കുള്ള അവകാശ ങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം, അതിനായുള്ള കര്‍മ്മരേഖ രൂപീകരിച്ച് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളുമായി സംവദിക്കുന്നതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ് വര്‍ക്ക് മിറ്റിംഗ് സംഘടിപ്പിച്ചത്.


തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍ നിന്നുമുള്ള പരിശീലകരും മാതാപിതാക്കളും കെഎസ്എസ്എസ്  സമൂഹാ ധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങളും ഫെഡറേഷന്‍ ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web