എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍: എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്താനുള്ള നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍
തിരുവനന്തപുരം:എയ്ഡഡ് സ്‌കൂളുകളിലെ താത്കാലിക അധ്യാപക-അനധ്യാപക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍.
മാനേജ്മെന്റുകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് സഭ വ്യക്തമാക്കി.
2026 ജൂണ്‍ 27-ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍, എയ്ഡഡ് സ്‌കൂളുകളിലെ ദിവസവേതന/താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നല്‍കുന്ന പട്ടികയില്‍ നിന്നായിരിക്കണമെന്ന് കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ജൂലൈ 15, 2026) സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പുതിയ നിര്‍ദേശം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും മാനേജ്മെന്റുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഈ തീരുമാനവും തുടര്‍ന്നുള്ള സര്‍ക്കുലറുകളും സര്‍ക്കാര്‍ അടിയന്തരമായി റദാക്കണമെന്നു സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെടുന്നു.