എഐ സുരക്ഷ; ഓപ്പണ്‍ എഐ ഉദ്യോഗസ്ഥന്‍ രാജിവെച്ചു, നിര്‍മിതബുദ്ധിക്ക് ആണവനിലയങ്ങളുടെ സുരക്ഷ വേണമെന്ന് നിര്‍ദേശം

 
AI CHAT



ഓപ്പണ്‍എഐയിലെ എഐ സേഫ്റ്റി ടീം മുന്‍ അംഗവും ട്രാന്‍സ്പരന്‍സി വിഭാഗം മേധാവിയുമായിരുന്ന ഡേവിഡ് റോബിന്‍സണ്‍ രാജിവെച്ചു. മുന്‍നിര നിര്‍മിത ബുദ്ധി കമ്പനികള്‍ ആ സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് റോബിന്‍സണ്‍ ആരോപിച്ചു.

ഓപ്പണ്‍എഐയുടെ സേഫ്റ്റി ടീമിന്റെ ട്രാന്‍സ്പരന്‍സി ജോലികള്‍ ചെയ്തിരുന്നത് ഡേവിഡ് ആയിരുന്നു. പരീക്ഷണങ്ങളിലൂടെയും തെറ്റുകളില്‍നിന്നു പഠിച്ചുമാണ് ഓപ്പണ്‍ എഐ മുന്നേറിയതെന്നും എന്നാല്‍ പരീക്ഷണത്തിനിടയില്‍ എഐ സ്വയം നിയന്ത്രണം വിട്ടുപോകുന്നത് തടയുന്ന കാര്യത്തില്‍ കമ്പനി പരാജയപ്പെട്ടുവെന്നും ദി അറ്റ്ലാന്റിക്കില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

പുതിയ പതിപ്പുകള്‍ വേഗത്തില്‍ പുറത്തിറക്കാനുള്ള തിടുക്കത്തില്‍ ആവശ്യമായ ജാഗ്രതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെടുകയാണെന്ന് ഡേവിഡ് ചൂണ്ടിക്കാട്ടി. എഐ ആദ്യമായി അവതരിപ്പിക്കുമ്പോള്‍തന്നെ അത് പരമാവധി പൂര്‍ണതയുള്ളതും സുരക്ഷിതവുമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ  എഐ കമ്പനികളിലെ ജീവനക്കാരും നിര്‍മിത ബുദ്ധിയുടെ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നിരുന്നു. ഈ സാങ്കേതികവിദ്യ ഭാവിയില്‍ മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
എഐ കമ്പനികള്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെ കൃത്യമായ ആസൂത്രണത്തോടെയും സുരക്ഷാ മുന്‍കരുതലുകളോടെയും പ്രവര്‍ത്തിക്കണമെന്ന് റോബിന്‍സണ്‍ നിര്‍ദേശിച്ചു. 

എഐ മോഡലുകളുടെ വികസന വേഗത കുറയ്ക്കണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ  ആവശ്യപ്പെടുകയും സാങ്കേതികവിദ്യയുടെ സുരക്ഷ വിലയിരുത്താന്‍ പുറത്തുനിന്നുള്ള പരിശോധകരെ ഉള്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ (ടമാ അഹാേമി) അടക്കമുള്ള വ്യവസായ പ്രമുഖര്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചിട്ടുണ്ട്. നിലവില്‍ ഈ കമ്പനികളിലെല്ലാം ശക്തമായ പരിശോധനാ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Tags

Share this story

From Around the Web