നിരന്തരമായി വൈകിയെത്തിയ ജീവനക്കാരനെ പരിച്ചുവിട്ട് എഐ ബോസ്
വാഷിങ്ടണ്‍: നിരന്തരമായി വൈകിയെത്തിയ ജീവനക്കാരനെ പരിച്ചുവിട്ട് എഐ ബോസ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് രസകരമായ സംഭവമുണ്ടായത്.
എഐ ഗവേഷണ കമ്പനിയായ അന്‍ഡോണ്‍ ലാബിന്റെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സ്റ്റോറിലാണ് സംഭവമുണ്ടായത്.ഒരു യഥാര്‍ത്ഥ ബിസിനസ് നടത്താന്‍ എഐയ്ക്ക് എത്രത്തോളം കഴിയുമെന്ന് പരിശോധിക്കുകയാണ് ഈ സ്റ്റോറിലൂടെ എഐ കമ്പനി ലക്ഷ്യമിട്ടത്.
സ്റ്റോറിലെ സാധനങ്ങള്‍ തിരഞ്ഞെടുക്കുക, വില നിശ്ചയിക്കുക, പ്രവര്‍ത്തന സമയം തീരുമാനിക്കുക, ജീവനക്കാരെ നിയമിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ എഐയാണ് ചെയ്തിരുന്നത്.എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍. സ്വന്തംപോളിസി ഉണ്ടാക്കിയ എഐ തന്നെ അത് മറന്നു പോയതാണ് ഏറ്റവും രസകരം.
അതുകൊണ്ട് ജീവനക്കാരന്‍ മാസങ്ങളോളം വൈകിയെത്തിയിട്ടും എഐ നടപടി സ്വീകരിച്ചില്ല. പിന്നീട് ആന്‍ഡണ്‍ ലാബിലെ മനുഷ്യ ഗവേഷകര്‍ ലൂണയോട് താന്‍ തന്നെ തയ്യാറാക്കിയ വര്‍ക്ക് പോളിസി കണ്ടെത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ജീവനക്കാരന്റെ അറ്റന്‍ഡന്‍സ് പരിശോധിച്ച് അയാള്‍ കമ്പനിയില്‍ തുടരാന്‍ അനുയോജ്യനാണോ എന്ന് വിലയിരുത്താനും എഐയോട് ആവശ്യപ്പെട്ടു. അപ്പോഴാണ് ലൂണ 23 ഷിഫ്റ്റില്‍ ജീവനക്കാരന്‍ 17 തവണ വൈകിയെത്തിയ കാര്യം പരിശോധിക്കുകയും ജോലി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയുമായിരിന്നു.