അഹമ്മദാബാദ് വിമാന അപകടം: അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തുടങ്ങി
Jun 22, 2025, 19:19 IST

അലഹബാദ്:അപകടത്തില്‍പ്പെട്ട് കത്തിയെരിഞ്ഞ എയര്‍ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ ഭാഗങ്ങള്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് മാറ്റുന്നത്.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആയിരിക്കും വിമാനഭാഗങ്ങള്‍ സൂക്ഷിക്കുക. അവശിഷ്ടങ്ങള്‍ മുഴുവനായി നീക്കംചെയ്യാന്‍ 48 മുതല്‍ 72 മണിക്കൂര്‍വരെ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എഎഐബിക്ക് പുറമെ യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അപകടത്തേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.