അഹമ്മദാബാദ് വിമാന അപകടം. 500 കോടിയുടെ ട്രസ്റ്റ് രൂപീകരിച്ചു.  മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരിക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടിയാണ് ട്രസ്റ്റ്

 
Ahamabad

ഡല്‍ഹി:അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും ചേര്‍ന്ന് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവര്‍ക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള AI-171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റിലേക്ക് ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യും.

500 കോടി സംഭാവനയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപയുടെ സഹായമായും ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സക്കും സഹായം നല്‍കിയിരുന്നു.

വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് തകര്‍ന്ന ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മ്മിക്കാനും സഹായം നല്‍കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ട്രസ്റ്റിന് ധനസഹായം നല്‍കുകയും പൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുമെന്നും ടാറ്റയുടെ പ്രസ്താവനയില്‍ പറഞ്ഞു.

Tags

Share this story

From Around the Web