കള്ളുഷാപ്പിലെ തലക്കറി കഴിച്ചു യുവാവ് മരിച്ചതിനു പിന്നാലെ വിനോദ സഞ്ചാരികൾ ഷാപ്പിലേക്ക് എത്തുന്നത് കുറഞ്ഞു;
ഉണ്ടാവുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നും ഉടമകൾ
കോട്ടയം: കള്ളുഷാപ്പിലെ തലക്കറി കഴച്ചു യുവാവ് മരിച്ചതിനു പിന്നാലെ വിനോദ സഞ്ചാരികൾ ഷാപ്പിലേക്ക് lഎത്തുന്നത് കുറഞ്ഞു. ഉണ്ടാവുന്നത് lഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നും ഉടമകൾ. കള്ളു കുടിക്കാൻ എത്തുന്നതിലുപരി ഷാപ്പിലെ ഭക്ഷണം കഴിക്കാനാണ് പലർക്കും താൽപര്യം.
കായൽ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണീയതകളൊന്നാണു കള്ളും ഷാപ്പും ഷാപ്പിലെ കറിയും. കള്ളിന്റെയും ഭക്ഷണത്തിന്റെയും രുചി നുകരാന്‍ നൂറുകണക്കിനാളുകളാണ് ഇവിടങ്ങളിലേക്ക് എത്താറുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ വിദശികളും ഷാപ്പുകളില്‍ എത്തിയിരുന്നു.
നാടന്‍ കള്ളിന്റെയും ഭക്ഷണത്തിന്റെയും രുചി നുകരുകയെന്ന ലക്ഷ്യത്തോടെയാണു വിദേശ സഞ്ചാരികള്‍ എത്തുക. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സഞ്ചാരികളെ ഷാപ്പുകളിലേക്ക് എത്തിക്കാറുമുണ്ട്. കള്ളിനേക്കാള്‍ വരുമാനം ഭക്ഷണം വില്‍ക്കുന്നതിലൂടെ സമ്പാദിക്കുന്ന നിരവധി ഷാപ്പുകള്‍ മേഖലയിലുണ്ട്.
രുചിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷാപ്പുകളും ഗുണമേന്മയയിലും ശുചിത്വ കാര്യങ്ങളിലും ശ്രദ്ധിക്കാറില്ലെന്നും പരാതിയുയര്‍ന്നിരുന്നു.
ഭക്ഷണ സാധനങ്ങള്‍ക്കു മിക്ക ഷാപ്പുകളും കൊള്ള നിരക്കാണ് ഈടാക്കിയിരുന്നത്. ഇതിനൊപ്പം വ്യാജ ഭക്ഷണ സാധനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബളിപ്പിക്കുകയും ചെയ്യാറുണ്ട്. കുമരകം കരിമീനെന്ന പേരില്‍ സിലോപ്പിയ പൊള്ളിച്ചു നല്‍കുന്നതുള്‍പ്പെടെ പതിവാണ്.
ഭക്ഷ്യ വിഷബാധയുണ്ടായതോടെ, ഷാപ്പുകളിലേക്കു കഴിക്കാന്‍ വരുന്നവര്‍ എത്തില്ലെന്നാണ് ആശങ്ക.
യുവാവ് മരിച്ചതോടെ വിനോദ സഞ്ചാരികൾ ഷാപ്പിലേക്ക് വരാൻ മടിച്ചു തുടങ്ങി. ചുരുങ്ങിയ ദിവസം കൊണ്ട് ഷാപ്പുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. ഇതോടൊപ്പം കള്ളിൻ്റെ വീര്യം കൂട്ടാൻ രാസ വസ്തുക്കൾ കലർത്തുന്നു എന്ന ആരോപണവും തിരിച്ചടിയായി.