സൗ​ജ​ന്യ​യാ​ത്ര പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി

 
PALAKKAD KSRTC

തു​റ​വൂ​ർ: സൗ​ജ​ന്യ​യാ​ത്ര പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ പ​ല​തും സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി.

ക​ഴി​ഞ്ഞ​ദി​വ​സം തോ​പ്പും​പ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് പാ​ട്ടു​കു​ള​ങ്ങ​ര സ്റ്റോ​പ്പി​ൽ എ​ത്തു​ന്ന​തി​നു മു​മ്പ് നി​ർ​ത്തി. യാ​ത്ര​ക്കാ​ർ ഓ​ടി​യ​ടു​ത്ത​പ്പോ​ൾ ബ​സ് വി​ട്ടു.

കൈ​കാ​ണി​ച്ചെ​ങ്കി​ലും അ​വ​ഗ​ണി​ച്ച് ഡ്രൈ​വ​ർ ബ​സ് ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സൗ​ജ​ന്യം ജീ​വ​ന​ക്കാ​രു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​കൊ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ്ത്രീ​യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

Tags

Share this story

From Around the Web