പുതിയ ഓട്ടോറിക്ഷകള്‍ വിലകുറച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നും പണം വാങ്ങിയ ശേഷം വണ്ടി നല്‍കാതിരുന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ

 
kothanllure

കോട്ടയം: പുതിയ ഓട്ടോറിക്ഷകള്‍ വിലകുറച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നും പണം വാങ്ങിയ ശേഷം വണ്ടി നല്‍കാതിരുന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ.

കോതനല്ലൂരില്‍ രൂദ്ര മോട്ടോഴ്സ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ആളുകളില്‍ നിന്നും പണം വാങ്ങിയെതന്ന് കടുത്തുരുത്തി പോലീസ് പറഞ്ഞു.

 സംഭവുമായി ബന്ധപെട്ട് കേസിലെ രണ്ടാം പ്രതി കൂടപ്പുലം സ്വദേശി ശ്രീരാജ് (32) നെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ഇയാള്‍ കടയിലെ ജീവനക്കാരനാണ്. ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയും സഥാപന ഉടമയുമായ വെമ്പിള്ളി സ്വദേശി പറക്കുന്നേല്‍ ഷാരാജ് പി. സുരേഷ് (33) നെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തു.

 കോതനല്ലൂരിലെ രുദ്ര മോട്ടോഴ്സ് എന്ന പേരില്‍ സ്ഥാപനം നടത്തിയായിരുന്നു ഇവര്‍ പുതിയ ഓട്ടോറിക്ഷ മറ്റു ഷോറൂമകളിലെക്കാള്‍ വില കുറച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ആളൂകളില്‍ പണം വാങ്ങിയത്.

കട്ടപ്പന സ്വദേശി നിധിന്‍, ചങ്ങനാശ്ശേരി സ്വദേശി ജെയിംസ് ഫ്രാന്‍സീസും ഉള്‍പെടെ ആറ് പേരാണ് പണം നഷ്ടപെട്ടതായി കാണിച്ചു കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയത്.

ഇടുക്കി തോപ്രാംകുടി സ്വദേശി നാട്ടിലെ ഷോറൂമില്‍ തിരക്കിയപ്പോള്‍ 3.40 ലക്ഷം മുതലുള്ള വിലകളാണ് പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോതനല്ലൂരിലെ ഷോറൂമില്‍ കുറഞ്ഞ വില പറഞ്ഞതോടെ കഴിഞ്ഞ മാസം അഞ്ചിന് ഇവിടുത്തെ ഷോറൂമിലെത്തി 2.98 ലക്ഷം രൂപ പണമായി അടയ്ക്കകുയായിരുന്നു വെന്ന് പറഞ്ഞു.

20 -ാം തീയതി വണ്ട് തരാമെന്നായിരുന്നു വ്ഗാദാനം. 18ന് ഇവര്‍ ഷോറൂമിലെത്തി കാര്യങ്ങള്‍ തിരക്കി. നാല് ദിവസത്തിനകം വണ്ടി തരാമെന്ന മറുപടിയാണ് അന്ന് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ സംശസയം തോന്നിയ ഇവര്‍ പണം തിരിച്ചു തരാന്‍ ആവശ്യപെട്ടു. അതോടെ നാല് വര്‍ക്കിംഗ് ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്നായി.

ഇതിനിടെ വണ്ടി വീട്ടിലെത്തിച്ചു തരാമെന്നും പറഞ്ഞു. പിന്നീട് ചോദിച്ചപ്പള്‍ കട്ടപ്പനയ്ക്കു വണ്ടി പോയിട്ടുണ്ടെന്നും വണ്ടിയുടെ ചേസിസ് നമ്പരും മൊബൈലില്‍ അയച്ചു കൊടുത്തു.

 സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 ചങ്ങനാശ്ശേരി സ്വദേശി പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറായിട്ടാണ് നല്‍കിയതെന്ന് പറഞ്ഞു.

ഏല്ലാവര്‍ക്കും അവരുടെതാണെന്ന് കാണിച്ചു ഒരേ ചേസിസ് നമ്പര്‍ തന്നെ അയച്ചു കൊടുത്തതായും പറയുന്നു.

Tags

Share this story

From Around the Web