തപാല്‍ വകുപ്പിലെ ക്രിസ്തുമസ് ആഘോഷത്തിന് ഗണഗീതം തേടാന്‍ അനുമതി തേടിയതിന് പിന്നാലേ ഗണഗീതവും കരോള്‍ ഗാനവും ഒഴിവാക്കി
തിരുവനന്തപുരം: തപാല്‍ വകുപ്പിലെ ക്രിസ്തുമസ് ആഘോഷത്തിന് ഗണഗീതം തേടാന്‍ അനുമതി തേടിയതിന് പിന്നാലേ ഗണഗീതവും കരോള്‍ ഗാനവും ഒഴിവാക്കി.
ഗണഗീതം പാടാന്‍ ബി.എം.എസ് സംഘടന അനുമതി തേടിയത് വിവാദമായതിനെ തുടര്‍ന്നാണ് കരോള്‍ ഗാനവും ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നാളെയാണ് ആഘോഷം നിശ്ചയിച്ചിരുന്നത്.
നേരത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയില്‍, വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടിയ ദേശഭക്തിഗാനം പാടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.എം.എസിന്റെ കീഴിലുള്ള ഭാരതീയ പോസ്റ്റല്‍ അഡ്മമിനിസ്‌ട്രേറ്റീവ് ഓഫീസ് എംപ്ലോയീസ് യൂണിയന്‍ സര്‍ക്കിള്‍ സെക്രട്ടറി ഡി.പിഎസിന് കത്ത് നല്‍കിയത്.
ഗണഗീതം ക്രിസ്തുമസ് ആഘോഷത്തിന് പാടാന്‍ അനുവദിക്കരുതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യോട് ആവശ്യപ്പെട്ടതോടെ സംഭവം ഏറെ ചര്‍ച്ചയായിരിന്നു. വിവാദമായതോടെ തപാല്‍ വകുപ്പ് മേലധികാരികള്‍ കരോളും ഗണഗീതവും പാടുന്നത് ഒരുമിച്ച് റദ്ദാക്കുകയായിരിന്നു.