വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചു; മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

 
tomin thaachankery


വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്. 

താമരശ്ശേരി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഈ മാസം 31ന് ഉള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദ്ദേശം. നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു.

 കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദര്‍ശിപ്പിച്ച കാര്‍ ഉപയോഗിച്ചത്.തുടര്‍ന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോര്‍ഡ് മാറ്റാന്‍ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു.


ഈ മാസം 31ന് ഉള്ളില്‍ മറുപടി നല്‍കാനാണ ഹൈക്കോടതി നിര്‍ദ്ദേശം. പരാതി നേരത്തെ പൊലീസും തള്ളിയിരുന്നു. കോട്ടയം എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

തച്ചങ്കരി സേവനത്തില്‍നിന്ന് വിരമിച്ച് മൂന്നു വര്‍ഷക്കാലവും ഈ ബോര്‍ഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലുംവെച്ച് ഇത്തരത്തില്‍ നക്ഷത്രചിഹ്നമുള്ള കാര്‍ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയര്‍ന്നിരുന്നു.

Tags

Share this story

From Around the Web