കോറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചിയിലെ ടാല്‍റോപ് കമ്പനിയിലും കൂട്ടപിരിച്ചുവിടല്‍. 300 ജീവനക്കാര്‍ പെരുവഴിയില്‍
Jul 11, 2026, 13:06 IST
കൊച്ചി : കോറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചിയിലെ ടാല്‍റോപ് കമ്പനിയിലും കൂട്ടപിരിച്ചുവിടല്‍.
കൊച്ചി തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ശമ്പളം നല്‍കാതെ തൊഴിലാളികളെ ഘട്ടം ഘട്ടമായി പിരിച്ചുവിട്ടത്. ഇതോടെ ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പെരുവഴിയിലായത്.
എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം. അതേസമയം തങ്ങളുടെ പരാതിയില്‍ തൊഴില്‍ വകുപ്പും പൊലീസും ഇടപെട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. കമ്പനി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.