42 വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം പാലായില്‍ കോണ്‍ഗ്രസിന് ചെയര്‍പേഴ്‌സണ്‍ പദവി ലഭിക്കാന്‍ സാധ്യത. വൈസ് ചെയര്‍മാന്‍ പദവിയും ഏറ്റെടുക്കും. ഭരണം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് - എം.
പാലാ: അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് പിന്തുണച്ച പാലാ നഗരസഭയിലെ കുടുംബ മുന്നണി ഭരണത്തിന് പറത്തായെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായ കേരള കോണ്‍ഗ്രസ് - എം ഭരണം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി രംഗത്ത്.
സ്വതന്ത്ര മുന്നണിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കേരള കോണ്‍ഗ്രസ് - എം ഭരണം ഏറ്റെടുക്കാനില്ലെന്നാണ് വിശദീകരണം. പകരം കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് പിന്തുണയ്ക്കാനാണ് കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ ധാരണ.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിമതയായി വിജയിച്ച നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ചെയര്‍പേഴ്സണാകാനാണ് സാധ്യത. ചെയര്‍മാന്‍ പദവി വനിതാ സംവരണമാണ്.
വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ടോണി തൈപ്പറമ്പിലാകും മല്‍സരിക്കുക. ടോണിയേയും കേരള കോണ്‍ഗ്രസ് - എം പിന്തുണയ്ക്കും.
പാലായില്‍ കുടുംബ മുന്നണിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നത് മാത്രമാണ് കേരള കോണ്‍ഗ്രസ് - എം ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ഭരണ കാലാവധിയില്‍ മുഴുവന്‍ കാലവും ജനവിധി മാനിച്ച് ഭരണത്തിന് പുറത്തിരിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.
അങ്ങനെ വന്നാല്‍ 42 വര്‍ഷങ്ങള്‍ക്കു ശേഷം പാലായില്‍ കോണ്‍ഗ്രസ് നഗരഭരണത്തിലേയ്ക്ക് വരുന്നുവെന്ന അപൂര്‍വികതയും സൃഷ്ടിക്കപ്പെടും.