താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കല്‍പ്പറ്റ : താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഒന്‍പതാം വളവില്‍ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികള്‍ അടിവാരത്ത് തടഞ്ഞിടുകയാണ്.
നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഒന്‍പതാം വളവില്‍ വെച്ച് സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പൊലീസും നാട്ടുകാരും ചേര്‍ന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.
അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കി. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.