കത്തോലിക്കരുടെ എണ്ണത്തില്‍ യൂറോപ്പിനെ പിന്നിലാക്കി ആഫ്രിക്ക
ആഗോള കത്തോലിക്കാ ജനസംഖ്യയില്‍ യൂറോപ്പിനെ പിന്നിലാക്കി ആഫ്രിക്ക. 2024 ജൂണ്‍ വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി ഫിദെസ് ന്യൂസ് ഏജന്‍സിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
2024 ജൂണിലെ കണക്കനുസരിച്ച് ആഫ്രിക്കയില്‍ 28.8 കോടി കത്തോലിക്കരുണ്ട്. എന്നാല്‍ യൂറോപ്പില്‍ ഇത് 28.7 കോടിയാണ്. ലോകത്തിലെ ആകെ കത്തോലിക്കരില്‍ 20.3 ശതമാനം ആഫ്രിക്കയിലും 20.2 ശതമാനം യൂറോപ്പിലുമാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം യൂറോപ്പായിരുന്നു മുന്നില്‍. എന്നാല്‍ യൂറോപ്പിലെ വിശ്വാസികളുടെ എണ്ണം കുറഞ്ഞുവരുന്നതും ആഫ്രിക്കയില്‍ അത് കൂടുന്നതുമാണ് ഈ മാറ്റത്തിന് കാരണം.
ലോകത്തിലെ കത്തോലിക്കാ ജനസംഖ്യയില്‍ ഏറ്റവും വലിയ പങ്ക് അമേരിക്കന്‍ വന്‍കരകളിലാണ്. ഏഷ്യയില്‍ 11 ശതമാനവും ഓഷ്യാനിയയില്‍ 0.8 ശതമാനവുമാണ്. ലോകമെമ്പാടുമായി കത്തോലിക്കരുടെ എണ്ണം 142.2 കോടിയായി വര്‍ദ്ധിച്ചു.
ഇത് ലോക ജനസംഖ്യയുടെ 17.8 ശതമാനമാണ്. മുന്‍ കണക്കെടുപ്പില്‍ ഇത് 140.5 കോടിയായിരുന്നു. 75.8 ലക്ഷം പുതിയ വിശ്വാസികളെ കൂട്ടിച്ചേര്‍ത്ത ആഫ്രിക്കയിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്.