അഡ്വ. ഏബ്രഹാം പറ്റ്യായാനി സിബിസിഐ ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറി

 
Cbcii

ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറിയായി അഡ്വ. ഏബ്രഹാം പറ്റ്യായാനിയെ നിയമിച്ചു. കഴിഞ്ഞ മാസം ഏഴ്, എട്ട് തീയതികളിൽ നടന്ന സിബിസിഐയുടെ 152-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയമനം. പത്തനംതിട്ട തെള്ളിയൂർ സ്വദേശിയായ അഡ്വ. ഏബ്രഹാം ഗുരുഗ്രാം സീറോ മലങ്കര രൂപതാംഗമാണ്.

2005-ൽ കേന്ദ്രസർക്കാരിനുവേണ്ടി സുപ്രീംകോടതിയിൽ എംപാനൽ ചെയ്‌ത ഏബ്രഹാം 2011 മുതൽ അമിക്കസ് ക്യൂറിയായും സുപ്രീംകോടതിയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2009ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ ഗവൺമെൻ്റ് പ്ലീഡറായിരുന്നു. നിലവില്‍ സിബിസിഐ ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറിയായി സേവനം ചെയ്തുകൊണ്ടിരിന്നത് അഡ്വ. വി.സി. സെബാസ്റ്റ്യനായിരുന്നു.

Tags

Share this story

From Around the Web