രേഖകളില്‍ ദത്തുപുത്രി, പുത്രന്‍ വേണ്ട; മകന്‍ അല്ലെങ്കില്‍ മകള്‍; നിര്‍ദേശവുമായി ഹൈക്കോടതി, ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന നിര്‍ദേശം
 

 
court

കൊച്ചി: സര്‍ക്കാര്‍ രേഖകളില്‍ 'ദത്തുപുത്രന്‍', 'ദത്തുപുത്രി' എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കി പകരം 'മകന്‍' അല്ലെങ്കില്‍ 'മകള്‍' എന്ന് മാത്രം രേഖപ്പെടുത്തണമെന്ന സുപ്രധാന നിര്‍ദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഈ നിര്‍ണായക നിര്‍ദേശം.
ദത്തെടുക്കപ്പെട്ട കുട്ടികളെ ദത്തുപുത്രന്‍ അല്ലെങ്കില്‍ ദത്തുപുത്രി എന്ന് വിളിക്കുന്നത് അവര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കാന്‍ കാരണമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അര്‍ത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണ്.

 അതിനാല്‍ അവരെ സ്വന്തം മക്കളായി തന്നെ പരിഗണിക്കണമെന്നും എല്ലാ അര്‍ത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്നും ദത്തുപുത്രിയെന്നും ദത്തുപുത്രനെന്നും ആരും വിളിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

നിലവില്‍ ഈ-ഡിസ്ട്രിക്റ്റ് പോര്‍ട്ടലിലുള്ള ദത്തുപുത്രന്‍, ദത്തുപുത്രി എന്നീ ഓപ്ഷനുകള്‍ ഒഴിവാക്കിക്കൊണ്ട് മകന്‍ അല്ലെങ്കില്‍ മകള്‍ എന്ന് മാറ്റണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web