ചെരുപ്പ് മാറിയിട്ടതിന് ആദിവാസി വിദ്യാര്‍ത്ഥിക്ക് മര്‍ദനം.

 
Crime

കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ചേട്ടന്റെ സുഹൃത്താണ് മര്‍ദിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നെഞ്ചിനും മുഖത്തും പരുക്ക്. ചെരുപ്പ് മാറിയിട്ടതിനാണ് മര്‍ദിച്ചത്. ആദിവാസി വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. 


ചേട്ടന്റെ അടുത്തേക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു ചെരുപ്പ് മാറിയിട്ടത്, തുടര്‍ന്നായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് അമ്മ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web