അടിമാലി അപകടം; റിസോര്‍ട്ടിന്റെ നിര്‍മാണം നടന്നത് സ്റ്റോപ്പ് മെമ്മോ അവഗണിച്ച്, മണ്ണിടിച്ചില്‍ സാധ്യത മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു

LANDSLIDE

ഇടുക്കി അടിമാലി ചിത്തിരപുരത്ത് മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മാണം നടത്തിയത് മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഉത്തരവ് മറികടന്ന് അനധികൃതമായിട്ടെന്ന് കണ്ടെത്തി. 

സ്റ്റോപ്പ് മെമ്മോ അവഗണിച്ചുകൊണ്ടായിരുന്നു നിര്‍മാണം നടത്തിയിരുന്നത്. നിര്‍മാണം നടന്നാല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. 

വില്ലേജ് ഓഫീസര്‍ പൂട്ടി സീല്‍ വെച്ച കെട്ടിടത്തില്‍ അനുമതി ഇല്ലാതെ വീണ്ടും നിര്‍മ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിന്റെ ഉടമയായ എറണാകുളം കുമ്പങ്ങി സ്വദേശി ഷെറിനെതിരെ നടപടി സ്വീകരിക്കും. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തൊഴിലാളികളായ ആനച്ചാല്‍ സ്വദേശി രാജീവനും, ബൈസണ്‍വാലി സ്വദേശി ബെന്നിക്കുമാണ് ജീവന്‍ നഷ്ടമായത്. 

റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനായി മണ്ണ് എടുക്കവേ മറുവശത്ത് തിട്ട ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഒരുമണിക്കൂറിലേറെ തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു.

കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയുമാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Tags

Share this story

From Around the Web