'അവകാശ സംരക്ഷണ യാത്ര': പാലാ രൂപതയിലെ സ്വീകരണത്തിനും ജാഥാ വിജയത്തിനുമായി സ്വാഗത സംഘം രൂപീകരിച്ചു
Oct 7, 2025, 19:08 IST

പാലാ: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന 'അവകാശ സംരക്ഷണ യാത്ര'യുടെ പാലാ രൂപതയിലെ സ്വീകരണത്തിനും ജാഥാ വിജയത്തിനുമായി സ്വാഗത സംഘം രൂപീകരിച്ചു.
ജാഥക്ക് ഒക്ടോബര്‍ 21 ന് പാലാ രൂപതയിലെ വിവിധ കേന്ദ്രങ്ങ ളില്‍ സ്വീകരണം നല്‍കും. രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമ്മിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ് ആയി രാജേഷ് പാറയില്‍, എഡ്വിന്‍ പാമ്പാറ, ക്ലിന്റ് അരിമറ്റം എന്നിവരുടെ നേതൃത്വത്തില്‍ 501 പേരുടെ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 24ന് നടക്കുന്ന സെക്രട്ടറിയേറ്റു ധര്‍ണ്ണയില്‍ 500 അംഗങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.