നിലമ്പൂർ- കോട്ടയം എക്‌സ്പ്രസ് അടക്കമുള്ളവയിൽ അധിക കോച്ചുകള്‍

നിലമ്പൂർ റോഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍- കോട്ടയം, നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസുകളില്‍ കൂടുതൽ കോച്ചുകള്‍.
രണ്ട് സെക്കന്‍ഡ് സിറ്റിങ് കോച്ചുകളാണ് വർധിപ്പിച്ചത്. കോട്ടയം- നിലമ്പൂര്‍, നിലമ്പൂര്‍- കോട്ടയം എക്സ്പ്രസുകളില്‍ ഓഗസ്റ്റ് 16 മുതൽ അധിക കോച്ചുകളുണ്ടാകും.
നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസില്‍ 15 മുതൽ അധിക കോച്ചുകളുണ്ടാകും.
കോട്ടയം- കൊല്ലം പാസഞ്ചര്‍, കൊല്ലം- ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ- കൊല്ലം പാസഞ്ചര്‍, കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകളുണ്ടാകും. ഇവയില്‍ ഓഗസ്റ്റ് 17 മുതലാണ് അധിക കോച്ചുകള്‍ ഉണ്ടാകുക.
ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയിൽ നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ പാതയിൽ സിംഗിൾ ലൈൻ ആണ്. മാത്രമല്ല, സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കുറവായതിനാൽ കോച്ചുകള്‍ കൂട്ടുന്നത് പ്രധാന തടസമായിരുന്നു.
പുതിയ സര്‍വീസുകള്‍ ലഭിക്കാനും ഇത് തടസമാണ്. ഷോർണൂരിലേക്കുള്ള മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.