കേരള വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളുടെ പേരുകൾ നിർദ്ദേശിച്ച് ആക്ട്സ് ; ഹൈക്കോടതിയിൽ ആക്ട്സ്  വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു

 
WAQF

കൊച്ചി : മുനമ്പം തീരപ്രദേശത്തിലെ 610 കുടുംബങ്ങളുടെ ഭൂ സ്വത്തുക്കൾ നിയമവിരുദ്ധമായി വഖഫ് രജിസ്റ്ററിലും തുടർന്ന് ഉമീദ് പോർട്ടലിലും ചേർത്തതിനെതിരെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ആക്ട്സ്  വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു താൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു.(PIL)
135/2026. കേരള സർക്കാരിന് അതിനുള്ള അധികാരം ഉണ്ട് എന്ന വിധി പുറപ്പെടുവിക്കുകയും അതനുസരിച്ച് സംസ്ഥാന സർക്കാർ വഖഫ് ബോർഡിനെ പിരിച്ചുവിടുകയും പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഒമ്പത് അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ചാണ് വഖഫ് ബോർഡ് പുനർ ക്രമീകരിച്ചത്.

സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്ന വഖഫ് ബോർഡിലേക്ക് അമുസ്ലിം അംഗങ്ങളുടെ പേരുകൾകൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, പുതിയ വഖഫ് ബോർഡ് രൂപീകരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ചെയർമാൻ കെ എസ് ഹംസ സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർന്നു കൊണ്ട് ഏഴ് പേരുകൾ കൂടി നിർദ്ദേശിച്ചിരിക്കുകയാണ്. 


എം. പി മാരിൽ നിന്നും സുരേഷ് ഗോപി, കെ. രാധാകൃഷ്ണൻ ,കെ. ഫ്രാൻസീസ് ജോർജ് ബാർ കൗൺസിൽ അംഗങ്ങളിൽ അഡ്വക്കേറ്റു മാരായ കെ.പി. ജയചന്ദ്രൻ , നാഗരാജൻ നാരായണൻ, പി. ശ്രീപ്രകാശ്, ജോസ് മേച്ചേരി എന്നിവരുടെ പേരുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ നിന്നും ഒരു ഹിന്ദു അംഗത്തെയും, ഒരു ക്രിസ്ത്യൻ അംഗത്തെയും നോമിനേറ്റ് ചെയ്യണമെന്നാണ് അഭ്യർത്ഥിച്ചിട്ടുള്ളത്.

ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ നൽകിയിരുന്ന പൊതു താൽപര്യ ഹർജിയിലെ (135 /2026)  ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ വഖഫ് ബോർഡ് രൂപീകരിച്ചത്.ബുധനാഴ്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.

Tags

Share this story

From Around the Web