നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

 
2233333

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

നടന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ഭാഗ്യരാജ്. ഭാരതിരാജയുടെ 1977 ല്‍ പുറത്തിറങ്ങിയ 'പതിനാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

രണ്ട് വര്‍ഷത്തിനു ശേഷം സംവിധായകനായി അരങ്ങേറ്റം. പിന്നീടുള്ള അഞ്ച് പതിറ്റാണ്ട് കാലം തിരക്കഥാകൃത്തായും സംഗീത സംവിധായകനായും സംവിധായകനായും നടനായുമെല്ലാം വെള്ളിത്തിരയില്‍ അദ്ദേഹം തിളങ്ങി. 983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. 

 ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവര്‍ മക്കളാണ്.

Tags

Share this story

From Around the Web