പ്രേം നസീര്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ടിനി ടോം. താന്‍ പ്രേം നസീറിനെ ആരാധിക്കുന്ന ആളാണെന്നും, കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറയുന്നതായും നടന്‍

കൊച്ചി: പ്രേം നസീര്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ടിനി ടോം. തന്റെ ഇന്റര്‍വ്യൂയില്‍ നിന്നും അടര്‍ത്തിയെടുത്ത് ഒരു ഭാഗം മാത്രം ഉപയോഗിച്ച് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും ടിനി ടോം വിശദീകരിച്ചു. താന്‍ പ്രേം നസീറിനെ ആരാധിക്കുന്ന ആളാണെന്നും, കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറയുന്നതായും ടിനി ടോം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
'നസീര്‍ സാര്‍ ഗോഡ് ഓഫ് മലയാളം സിനിമയാണ്. അത്രയും വലിയൊരു ആള്‍ക്കെതിരെ മോശം പരാമര്‍ശം നടത്താന്‍ ഞാനാരാണ് എന്റൊയൊരു സീനിയര്‍ പറഞ്ഞു കേട്ടതാണ് ഇക്കാര്യം. ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുന്നുണ്ട്. കേട്ടറിഞ്ഞ കാര്യം വെച്ച് പറഞ്ഞതാണ്.
അത് ഒരിക്കലും നസീര്‍ സാറിനെ അവഹേളിക്കാനല്ല,' ടിനി ടോം വിശദീകരിച്ചു. സിനിമകള്‍ ഇല്ലാതായതോടെ പ്രേം നസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍ നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്റേയും വീട്ടില്‍ പോയി കരയുമായിരുന്നു,' എന്നായിരുന്നു ടിനി ടോമിന്റെ പ്രസ്താവന.
ഈ പരാമര്‍ശം വിവാദമായതോടെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാഗ്യലക്ഷ്മി, എം.എ. നിഷാദ് തുടങ്ങി നിരവധി പേര്‍ ടിനിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.