സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം: കണ്ണൂര്‍ മുന്നില്‍, നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും

 
KALOLSAVAM


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ലയാണ് മുന്നിലുള്ളത്. 965 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്താണുള്ളത്.


960 പോയിന്റുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും 957 പോയിന്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമാണ്. 235 ഇനങ്ങളാണ് പൂര്‍ത്തിയായത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാവും.

അതേസമയം, എട്ട് വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 

249 മത്സര ഇനങ്ങളിലായി ഏകദേശം 15,000 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളും ഉള്‍പ്പെടുത്തി.


ഇതിന് പുറമേ സംസ്‌കൃതോത്സവത്തില്‍ 19 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളും ഉണ്ടായിരുന്നു. മത്സരാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി, കാണികള്‍ക്കും ആസ്വാദ്യകരമാകുന്ന രീതിയിലാണ് മത്സര സമയക്രമം ഒരുക്കിയത്.

Tags

Share this story

From Around the Web