അധ്യാപകനെതിരെ നടപടി എടുക്കണം; തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം
തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പെണ്‍കുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാര്‍ഥികള്‍ സംയുക്തമായി പ്രതിഷേധിക്കുന്നത്. കോളജില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ആര്‍ത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു.
പട്ടം സെന്റ് മേരീസില്‍ വച്ച് നടന്ന ഏഴു ദിവസത്തെ എന്‍ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അധ്യാപകന്‍ അശ്ലീല പരാമര്‍ശം നടത്തിയത്.
ചില വിദ്യാര്‍ഥിനികള്‍ ആര്‍ത്തവത്തിന്റെ പേരില്‍ മാറി നില്‍ക്കുന്നു, ആര്‍ത്തവം ആണെന്ന് അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ കഴിയില്ലല്ലോ...ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ 'എന്നും അധ്യാപകന്‍ ചോദിച്ചതായി വിദ്യാര്‍ഥിനികള്‍ പരാതിയില്‍ വ്യക്തമാകുന്നു.