കോട്ടയം കുടമാളൂരില്‍ 30 ഗ്രാം എം.ഡി.എം.എയുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍. വധശ്രമം അടക്കമുള്ള കേസുകളില്‍ മുന്‍പ് പ്രതിയായിട്ടുള്ളവരാണ് ഇവര്‍
കോട്ടയം: കുടമാളൂരിൽ 30 ഗ്രാം എം.ഡി.എം.എയുമായി വധശ്രമം അടക്കമുള്ള കേസുകളിൽ മുൻപ് പ്രതിയായിട്ടുള്ളവരടക്കം മൂന്നംഗ സംഘം പിടിയിൽ.
പോലീസിനെ കണ്ട ക്രിമിനൽ സംഘം വാഹനം അമിത വേഗത്തിൽ ഓടിച്ച്, പോലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ചു.
പിന്തുടർന്ന പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ചങ്ങനാശേരി സ്വദേശികളായ നിസൽ ആന്റണി, ബിലാൽ, നിയാസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് എസ്.ഐ വി.എസ് ഗിരീഷിന്റെയും ഡെൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ പിടികൂടിയത്.
ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം കുടമാളൂരിലായിരുന്നു സംഭവം. ദിവസങ്ങളോളമായി പോലീസ് സംഘം ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്നാണ്, ഇന്ന് പുലർച്ചെ ഈ സംഘം എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷിന്റെയും , വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ അനൂപ് ജോസിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രാത്രികാലത്ത് വാഹന പരിശോധന നടത്തിയത്.
ഇതിനിടെയാണ് പ്രതികൾ എം.ഡി.എം.എയുമായി വാഹനത്തിൽ എത്തിയത്. പോലീസിനെ കണ്ട ക്രിമിനൽ സംഘം വാഹനം അമിത വേഗത്തിൽ ഓടിച്ച്, പോലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ചു.
സാഹസികമായാണ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ നിസൽ ആന്റണിയ്ക്ക് മുൻപും കൊമേഷ്യൽ ക്വാണ്ടിറ്റിയിൽ എം.ഡി.എം.എ കൈവശം വച്ചതിന് കേസുണ്ട്. മറ്റ് രണ്ടു പ്രതികളും വധശ്രമം അടക്കമുള്ള കേസുകളിൽ മുൻപ് പ്രതിയായിട്ടുള്ളവരാണ്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു.