കേരളത്തില്‍ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നു പുതിയ സര്‍വേ റിപ്പോര്‍ട്ട്.
യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തും
കോട്ടയം: കേരളത്തില്‍ യു.ഡി.എഫ് തരംഗം അലയടിക്കുമെന്ന സൂചനയുമായി ഏറ്റവും പുതിയ സര്‍വേ.
രാജ്യത്തെ തന്നെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ പോള്‍ ട്രാക്കര്‍ പുറത്തുവിട്ട ഏറ്റവും പുതിയ പ്രീ-പോള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് പ്രതിപക്ഷത്തിരിക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
യു.ഡി.എഫ് - 42.8% - 44.2%, എല്‍.ഡി.എഫ് - 37.5% - 39.5%, എന്‍.ഡി.എ - 13.5% - 14.8% വോട്ട് വിഹിതം ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.
സര്‍വേയിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്നാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന എല്.ഡി.എഫ് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു.
ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം സ്വാഭാവികമായുണ്ടാകുന്ന മാറ്റത്തിനായുള്ള ജനവികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.
ബി.ജെ.പി - സി.പി.എം ധാരണയുണ്ടെന്ന തരത്തില്‍ ഉയര്‍ന്ന പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമായേക്കും. ഇത് 50-ഓളം മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായേക്കാം.
ശബരിമല വിഷയം, ആരോഗ്യ മേഖലയിലെ പോരായ്മകള്‍, സമീപകാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് പോള്‍ ട്രാക്കര്‍ വിലയിരുത്തുന്നു.
ജാതി-മത-സാമുദായിക വേര്‍തിരിവുകള്‍ക്ക് അതീതമായി യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗം കേരളത്തില്‍ പ്രകടമാണെന്നും, വോട്ട് വിഹിതത്തിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് സീറ്റുകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.