ദുബായില്‍ അപകടങ്ങള്‍ വര്‍ധിച്ചു. 16 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രം ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റ്

​​​​​​​

 
e scooter

ദുബായ്: ദുബായില്‍ അപകടങ്ങള്‍ വര്‍ധിച്ചതോടെ ഇ - സ്‌കൂട്ടര്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കി ആര്‍ടിഎ. 16 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമേ ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റിന് അപേക്ഷിക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ പ്രധാന വ്യവസ്ഥ.

ദുബായില്‍ ഇസ്‌കൂട്ടറുകളുടെ അശാസ്ത്രീയ ഉപയോഗവും സീബ്രാ ക്രോസിലൂടെ അല്ലാതെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചതും മൂലം നിരവധി അപകടങ്ങളാണ് ഉണ്ടായത്. 5 മാസത്തിനിടെ 13 പേരാണ് മരിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു. സീബ്രാ ക്രോസിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിലാണ് 9 പേര്‍ മരിച്ചതെന്ന് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഓപറേഷന്‍സ് അസി. ഡയറക്ടര്‍ മേജര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.


അതേസമയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉണ്ടാക്കിയ അപകടങ്ങളില്‍ 4 പേരാണ് മരിച്ചത്. അനുമതിയില്ലാത്ത ഇടങ്ങളില്‍ റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച 28,027 പേരും പിടിയിലായി. ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത 15,029 ഇ സ്‌കൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.

Tags

Share this story

From Around the Web