ഇന്റർനെറ്റ് ലഭ്യതയും ഉപയോഗവും കുട്ടികൾ ഉൾപ്പെടെ എല്ലാവരുടെയും മൗലികാവകാശം: സുപ്രിംകോടതി

 
Supreme Court

ന്യൂഡൽഹി: ഇന്റർനെറ്റ് ലഭ്യമാകുന്നതും അത് ഉപയോഗിക്കുന്നതും കുട്ടികളുൾപ്പെടെ ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി.

 കുട്ടികൾക്ക് ഇന്റർനെറ്റ് സൗകര്യം പൂർണമായി നിഷേധിക്കുന്നത് യുക്തിരഹിതമാണെന്ന് വ്യക്തമാക്കിയ കോടതി, കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമല്ലെന്നും രണ്ടിനും അവർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.

ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ അനുച്ഛേദം 21, അനുച്ഛേദം 19(1)(എ) എന്നിവ പ്രകാരം ഇന്റർനെറ്റ് ലഭ്യതയും ഉപയോഗവും മൗലികാവകാശമാണെന്ന് വ്യക്തമാക്കാൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

 പ്രായവ്യത്യാസമില്ലാതെ കുട്ടികൾക്കും ഈ അവകാശങ്ങളുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റ് ഓൺലൈൻ സേവനങ്ങളിലും കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും അടങ്ങിയ ഉള്ളടക്കങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങൾ ശക്തമാക്കിക്കൊണ്ട് നിർദേശങ്ങൾ പുറപ്പെടുവിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.

Tags

Share this story

From Around the Web