വിദേശ സംഭാവന സ്വീകരിക്കല്‍; സന്നദ്ധ സംഘടനകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വിദേശ സംഭാവന സ്വീകരിക്കലില്‍ സന്നദ്ധ സംഘടനകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
കാലാവധി അവസാനിക്കുന്നതിന് നാലുമാസം മുന്‍പേ പുതുക്കലിനായി അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
FCRA പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സര്‍ക്കാരിതര സംഘടനകള്‍ക്കും നിര്‍ദേശം ബാധകമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ മിക്ക സംഘടനകളും അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് കാലാവധി അവസാനിക്കാന്‍ 90 ദിവസത്തില്‍ താഴെ മാത്രം ഉള്ളപ്പോഴാണ്.
ഇത് സമയബന്ധിതമായി പരിശോധനകള്‍ പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതില്‍ പ്രയാസമാകുന്നുവെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
വിദേശ ഫണ്ട് സ്വീകരിക്കുന്നതിലും, അത് വഴി നടപ്പാക്കുന്ന പദ്ധതികളിലും കാലതാമസം നേരിടാതിരിക്കാനും സുതാര്യത ഉറ്പ്പാക്കാനുമാണ് പുതിയ നിര്‍ദേശമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.