മുന്നൂറോളം വനിതാ അംഗങ്ങള്‍ ഒഴുകിയെത്തി; തനിമയും പാരമ്പര്യവും കാത്ത പരിപാടികള്‍ മിഴിവേകി; ക്‌നാനായ മര്‍ത്ത മറിയം സമ്മേളനം ആവേശമായി
ക്‌നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ബെര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപെട്ടു. രണ്ടാമത് ക്‌നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ഫാ :ഡോ :തോമസ് ജേക്കബ് മണിമല ഉദ്ഘാടനം ചെയ്തു. ഫാ :ജോമോന്‍ പുന്നൂസ് അധ്യക്ഷത വഹിച്ചു. വനിതാ സമാജം പ്രസിഡന്റ് ഫാ :സജി എബ്രഹാം കൊച്ചേത്ത് സ്വാഗതം ആശംസിച്ചു.
ഫാ :ജിന്‍സണ്‍ മുട്ട ത്തുകുന്നേല്‍ (Franciscan Capuchin) ഫാ :ടോമി അടാട്ട് (Research in Cyber Psychology ) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ ഡോ:ബിനോയി അലക്‌സ്, ഫാ:നിതിന്‍ സണ്ണി,ഫാ:ജെറിന്‍ ടി രാജു, ഫാ :ബിന്‍സു എബ്രഹാം, ഡീക്കന്‍ :രൂബല്‍ എബ്രഹാം, സുനില്‍ കൈതാരം, സമാജം വൈസ് പ്രസിഡന്റ് വെല്‍ക്കി രാജീവ്, ട്രസ്റ്റീ :ജീനാ ഷൈന്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബിജി രെഞ്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയിനി എബി (ജോയിന്റ് സെക്രട്ടറി) നന്ദി പറഞ്ഞു.
നോര്‍തേണ്‍ അയര്‍ലന്‍ഡ്, സ്‌കോലന്റ് എന്നിവിടങ്ങളില്‍ നിന്നും ഉള്‍പ്പെടെ ഏതാണ്ട് മുന്നൂറോളം വനിതാ സമാജ അംഗങ്ങള്‍ ഈ മീറ്റിംഗില്‍ പങ്കെടുത്തു. ക്‌നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ ഉച്ചക്ക് ശേഷം നടത്തപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടെ സമ്മേളനം അവസാനിച്ചു.