ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്‌സൈസ്,വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളാണ് ജോസില്‍ നിന്നും എക്‌സൈസ് ചോദിച്ചറിഞ്ഞത്

 

 
ANTO

കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസില്‍ ഭാര്യാപിതാവിന്റെ മൊഴി എക്‌സൈസ് രേഖപ്പെടുത്തി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ലില്ലിയുടെ ഭര്‍ത്താവ് കാടയില്‍തട്ടില്‍ ജോസിനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. മീനങ്ങാടി എക്‌സൈസ് ഓഫീസില്‍ നടന്ന മൊഴിയെടുക്കല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട് തന്റെ പേരിലല്ലെന്നും, ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തില്‍ പിടിച്ചതാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.

ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ലില്ലിയുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തിയിരുന്നു. വീട് താന്‍ ലേലത്തില്‍ പിടിച്ചതാണെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നുമായിരുന്നു ലില്ലി നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ജോസിന്റെ മൊഴിയെടുത്തത്. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങളാണ് ജോസില്‍ നിന്നും എക്‌സൈസ് ചോദിച്ചറിഞ്ഞത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നും എക്‌സൈസ് വ്യക്തമാക്കി.

Tags

Share this story

From Around the Web