ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
 

 
anto auguestine


 
കല്‍പറ്റ: റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ ഭാര്യ മാതാവ് ലില്ലി ജോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നിലവില്‍ കേസില്‍ പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ നടപടി. പ്രതി ചേര്‍ക്കുകയാണെങ്കില്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടില്‍നിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചത്. 

ഈ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും മുന്‍പ് ആന്റോ അഗസ്റ്റിന്‍ വാദിച്ചിരുന്നു. ബാങ്ക് ജപ്തി നടപടികള്‍ക്ക് ശേഷമാണ് വീട് അവര്‍ക്ക് നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.


ഞലമറ അഹീെ കെപിസിസി അധ്യക്ഷനൊപ്പം യുഡിഎഫ് കണ്‍വീനറും മാറും? ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച
കേസന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാനാണ് എക്‌സൈസ് സംഘം ആദ്യം തീരുമാനിച്ചത്. 

മൊഴിയെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പലതവണ ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷനല്‍കി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.
ണമരേവ ്ശറലീ


 

Tags

Share this story

From Around the Web