അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേ ഷന്‍ ഏപ്രില്‍ ഏഴു മുതല്‍ ഡെര്‍ബിഷയറില്‍

 
abhishekagni


അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഏപ്രില്‍ ഏഴു മുതല്‍ ഡെര്‍ബിഷയറില്‍

ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയനേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴു മുതല്‍ 10 വരെ (ചൊവ്വ മുതല്‍ വെള്ളി) ടീനേജുകാര്‍ക്കായി സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍, താമസിച്ചുള്ള ധ്യാനം നടത്തുന്നു. 

ഈ ധ്യാനത്തിലേക്ക് രജിസ്ട്രേഷന്‍ തുടരുന്നു. കൗമാര കാലഘട്ടത്തിലെ ജീവിത വഴികള്‍ യേശുമാര്‍ഗത്തില്‍ പിന്നിടുവാനുതകുന്ന ക്ലാസ്സുകളും ശുശ്രൂഷകളും ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ടീന്‍സ് ഫോര്‍ കിങ്ടം ടീം നയിക്കും.

 13 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് പങ്കെടുക്കാം. www.afcmuk.org/register എന്ന വെബ്സൈറ്റില്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സ്ഥലത്തിന്റെ വിലാസം

THE BRIARS YOUTH CENTRE, MATLOCK, DERBYSHIRE, DE4 5BW

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സാജു വര്‍ഗീസ് 07809 827074

തോമസ് 07877 508926

സില്‍ബി സാബു 07882 277268

Tags

Share this story

From Around the Web