അഭിറാം കൊലക്കേസ്; ബെല്‍റ്റും ഫോണും എവിടെ? പ്രതികളുടെ മൊഴിയില്‍ ദുരൂഹത, കള്ളമൊഴികള്‍ നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ പ്രതികളുടെ ശ്രമം
 

 
abhiram 1

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അഭിറാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റും പ്രതികള്‍ ഒളിപ്പിച്ച ഫോണും കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പരിസരങ്ങളിലും വീണ്ടും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.


എന്നാല്‍ ബെല്‍റ്റും ഫോണും എവിടെയാണ് ഒളിപ്പിച്ചതെന്ന കാര്യത്തില്‍ പ്രതികള്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. കള്ളമൊഴികള്‍ നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതികള്‍ ശ്രമിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍.


ഈ സാഹചര്യത്തില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വൈകാതെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

Tags

Share this story

From Around the Web