അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയില്‍ ഹാജരാകണം

 
abhimanyu



അഭിമന്യു വധക്കേസില്‍ പ്രതികളുടെ ആവശ്യം തള്ളി കോടതി. ഈ മാസം 13 ന് പ്രതികള്‍ നേരിട്ട് ഹാജരാകണം. കേസ് പരിഗണിക്കാന്‍ പ്രതികള്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. 


അഭിഭാഷകര്‍ വഴി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു.


വിചാരണ വേളയില്‍ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. ഓണ്‍ലൈന്‍ വഴി ഹാജരാവാമെന്ന് പ്രതികള്‍ അറിയിച്ചു. എതിര്‍പ്പ് അറിയിച്ച് അഭിമന്യുവിന്റെ കുടുബവും രംഗത്തെത്തി. 

8 വര്‍ഷത്തിനിടയില്‍ പ്രതികള്‍ ഒരു തവണ മാത്രമാണ് ഹാജരായത് എന്ന് അഭിമന്യുവിന്റെ കുടുംബം ആവശ്യപ്പെട്ടു. 

തുടര്‍ന്ന് പ്രതികള്‍ ഈ മാസം 13ന് ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

Tags

Share this story

From Around the Web