അഭിലാഷ് കുടിപ്പാറ എകെസിസി യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍

 
abhilash


താമരശേരി: കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായി താമരശേരി രൂപതാംഗമായ അഭിലാഷ് കുടിപ്പാറ തിരഞ്ഞെടുക്കപ്പെട്ടു.

കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം, മിഷന്‍ ലീഗ് മേഖല പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എകെസിസി യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ ഡിനേറ്ററും രൂപതാ സമിതി അംഗവുമാണ്.

താമരശേരി മഞ്ഞക്കുന്ന് ഇടവകയിലെ കുടിപ്പാറ ബാബു -സിനി ദമ്പതികളുടെ മകനാണ്. പശുക്കടവ് ലിറ്റില്‍ ഫ്ലവര്‍ യു.പി സ്‌കൂള്‍ അധ്യാപകനാണ്.

Tags

Share this story

From Around the Web